പാർലമെൻ്റിൽ പ്രസംഗിക്കാൻ യുവജനങ്ങൾക്ക് അവസരം

ദേശീയ നേതാക്കൾക്ക് ആദരമർപ്പിക്കുന്നതിന് ഒക്ടോബർ രണ്ടിന് പാർലമെന്റിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും പ്രസംഗിക്കാനും യുവജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഇതിനായി ജില്ലാതലത്തിൽ നടത്തുന്ന പ്രസംഗം മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

2023 ഒക്ടോബർ ഒന്നിന് 18നും 29 വയസ്സിനുമിടയിൽ പ്രായമുള്ള കോഴിക്കോട് ജില്ലയിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ലാൽ ബഹദൂർ ശാസ്ത്രിയുടെ ജീവിതവും പൈതൃകവും എന്ന വിഷയത്തിലോ സമകാലിക ലോകത്ത് ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി എന്ന വിഷയത്തിലോ പ്രസംഗ വീഡിയോ തയ്യാറാക്കണം. ഇംഗ്ലീഷിലോ ഹിന്ദിയിലോ തയ്യാറാക്കിയ മൂന്നു മിനുട്ട് ദൈർഘ്യമുള്ള പ്രസംഗ വീഡിയോകൾ 9447752234 എന്ന വാട്സ്ആപ്പ് നമ്പറിലോ ടെലഗ്രാമിലോ അയക്കുക. അല്ലെങ്കിൽ dyc.kozhikode@gmail.com എന്ന ഇ മെയിലിൽ അപ്പ് ലോഡ് ചെയ്യാം. അപേക്ഷ സർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബർ 13. ജില്ലാ തലത്തിൽ തെരഞ്ഞെടുക്കുന്ന ഒരാൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!