ജലജീവൻ മിഷനിൽ ഒഴിവുകൾ

കേരള ജല അതോറിറ്റി ജൽജീവൻ മിഷന്റെ ഭാഗമായി ആരംഭിച്ച ജില്ലയിലെ ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് ക്വാളിറ്റി മാനേജർ/ടെക്നിക്കൽ മാനേജർ (യോഗ്യത: ബി.എസ്.സി. കെമിസ്ട്രി, മൈക്രോബയോളജി, ജല പരിശോധനാ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി ഉള്ളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം), സാംപ്ലിങ് അസ്സിസ്റ്റന്റ് (എസ്.എസ്.എൽ.സി, ശാരീരികക്ഷമത ) തസ്തികകളിൽ പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

പ്രായപരിധി നാൽപ്പത് വയസ്സ്. താൽപര്യമുള്ളവർ സെപ്റ്റംബർ 20ന് രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് രണ്ടിനുമിടയിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം മലാപ്പറമ്പ് ജലഅതോറിറ്റി ക്വാളിറ്റി കണ്ട്രോൾ ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2374570

ക്ലീനിംഗ് ജീവനക്കാരുടെ ഒഴിവ്

ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴിൽ മൂന്ന് ക്ലീനിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : ഏഴാം ക്ലാസ്. പ്രായം : 21 മുതൽ 45 വയസ്സ് വരെ. 600 രൂപ ദിവസ വേതനടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സെപ്റ്റംബർ 16ന് രാവിലെ 9 മുതൽ 11 മണി വരെ ആശുപത്രി കോൺഫറൻസ് റൂമിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!