നിപ വൈറസ് പരിശോധന ഫലം ഇന്ന് ലഭിക്കും.മൂന്നു പേര്‍ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍



കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രത നിര്‍ദേശം. നിപ വൈറസ് പരിശോധന ഫലം ഇന്ന് ലഭിക്കും.മൂന്നു പേര്‍ രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ മന്ത്രി ഇന്ന് കോഴിക്കോട്ടെത്തിയേക്കും. മരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്.
ആഗസ്ത് 30ന് പനിയെ തുടര്‍ന്ന് മരുതോങ്കര സ്വദേശി മരിച്ചു. 10 ദിവസത്തിന് ശേഷം ബന്ധുക്കളായ 3 പേര്‍ക്ക് രോഗലക്ഷണമുണ്ടായി. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്തവും സ്രവവും പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചു. പനിയെ തുടര്‍ന്ന് ഇന്നലെ മരിച്ചത് ആയഞ്ചേരി മംഗലാട് സ്വദേശിയാണ്. ഇയാള്‍ക്ക് മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടന്ന് കണ്ടെത്തി ഇയാളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.








