വിളയാട്ടൂർ ജി എൽ പി സ്കൂളിലേക്ക് രാജ്യസഭാംഗം പി സന്തോഷ് കുമാർ അനുവദിച്ച വാഹനം കൈമാറി.



മേപ്പയൂർ: വിളയാട്ടൂർ ജി എൽ പി സ്കൂളിലേക്ക് രാജ്യസഭാംഗം പി. സന്തോഷ് കുമാർ അനുവദിച്ച വാഹനം കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ സ്കോളർഷിപ്പുകൾ നേടിയവരെ അഭിനന്ദിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ഞക്കുളം നാരായണൻ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജെയിൻ റോസ് എം എ സ്വാഗതവും പി ടി എ പ്രസിഡന്റ് എൻ. സി. ബിജു നന്ദിയും പറഞ്ഞു.










