അരിക്കുളം കാരയാട് ആംബുലൻസിന് നേരെ ആക്രമം
അരിക്കുളം കാരയാട് ആംബുലൻസ് നേരെ ആക്രമം നടത്തിയതായി പരാതി, ഞായറാഴ്ച രാത്രിയാണ് സംഭവം. അരിക്കുളം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഹരിത സ്പര്‍ശം ആംബുലന്‍സിന് നേരെയാണ് ആക്രമം.
മുന്‍വശത്തെ ഗ്ലാസ് അടിച്ച് തകര്‍ത്ത നിലയിലാണ്. വാഹനത്തിന്റെ മുകളില്‍ ലീഗിന്റെ പതാക കീറിയിട്ടതായും, ഡോര്‍ തകര്‍ത്ത് ഉള്‍വശത്തുള്ള സാധനങ്ങള്‍ നശിപ്പിച്ച നിലയിലാണ്.
അത്യാവശ്യഘട്ടങ്ങളിലും അപകടങ്ങളില്‍ പെടുന്നവരെയും സൗജന്യമായി ആശുപത്രിയില്‍ എത്തിക്കുക തുടര്‍ ചികിത്സകള്‍ക്ക് സര്‍വ്വീസ് നടത്തുകയും ചെയ്യുന്ന ഹരിത സ്പര്‍ശം ആംബുലന്‍സിന് നേരെ ആക്രമം കാണിച്ചവരെ എത്രയും പിടികൂടണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്‍കിയതായി പഞ്ചായത്ത് മുസ്ലിം ലീഗ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം വടക്കയില്‍ ബഷീര്‍ പറഞ്ഞു.