നാഷണല്‍ എക്‌സ് സര്‍വീസ് മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ഷികാഘോഷവും വിമുക്തഭട കുടുംബ സംഗമം നടത്തി


ചെങ്ങോട്ട്കാവ്: നാഷണല്‍ എക്‌സ് സര്‍വീസ് മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെങ്ങോട്ട്കാവ് യൂണിറ്റ് 20 ആം വാര്‍ഷികാഘോഷവും വിമുക്തഭട കുടുംബ സംഗമവും ഞായറാഴ്ച നടന്നു.
പൊയില്‍ക്കാവ് നടനം ഓഡിറ്റോറിയത്തില്‍ സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ട് പുരുഷോത്തമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പൂര്‍വ്വ സൈനികരെയും വീരനാരികളെയും പൊന്നാട അണിയിച്ച് ആദരിച്ചു.
ചെങ്ങോട്ടുകാവ് യൂണിറ്റ് പ്രസിഡണ്ട് പി. ശങ്കരന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ സത്യനാഥന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി എം. വി. ജോസ്, ജില്ലാ ഫാമിലി ഫോറം സെക്രട്ടറി നിഷ ചന്ദ്രന്‍, സിന്ധു, രാധാകൃഷ്ണന്‍, ദേവേശന്‍, സജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.










