സുബൈര്‍ തിരുവങ്ങൂരിനെ അനുസ്മരിച്ചു

കൊയിലാണ്ടി: ഷാര്‍ജ ഇക്ബാല്‍ യൂത്ത് ഫോറം സ്ഥാപക അംഗവും ഷാര്‍ജ കെ എം സി സി സംസ്ഥാന സെക്രട്ടറിയുമായ സുബൈര്‍ തിരുവങ്ങൂരിനെ ഇഖ്ബാല്‍ യൂത്ത് ഫോറം അനുസ്മരിച്ചു. ഷാര്‍ജയിലും നാട്ടിലും സാംസ്‌കാരിക രാഷ്ട്രിയ രംഗത്തെ നിറസാന്നിധ്യമായിരുന്ന സുബൈര്‍. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി. ടി. ഇസ്മയില്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഇക്ബാല്‍ യൂത്ത് ഫോറം പ്രസിഡണ്ട് സമദ് പുറക്കാട് അദ്ധ്യക്ഷത വഹിച്ചു.

മിഖ്ദാദ് ഇസ്ഹാഖ് ഖുര്‍ആന്‍ പാരായണം ചെയ്തു. റഷീദ് മണ്ടോളി സ്വാഗതം പറഞ്ഞു. ഇസ്ഹാഖ് കല്ലട പ്രാര്‍ത്ഥന നടത്തി. ഹംസ കൊല്ലം അനുസ്മരണ ഗാനം ആലപിച്ചു. എം. എ. ലത്തീഫ്, സി. ഹനീഫ മാസ്റ്റര്‍, ടി. കെ. അബ്ബാസ്, അബ്ബാസ് കുന്നില്‍, ടി. എം.  ഹസ്സന്‍, സൂപ്പി തിരുവളളൂര്‍, സറീന തിക്കോടി, മുസ്തഫ മുട്ടുങ്ങല്‍, റഷീദ് മലപ്പാടി, റസീന ഷാഫി, പി. റഷീദ, സജ്ന പിരിശത്തില്‍, എ. ജി. അബ്ദുല്ല കാസര്‍ഗോഡ്, മുസ്തഫ പൂക്കാട്, വി. പി. ഇബ്രാഹീം കുട്ടി, സമദ് പൂക്കാട്, അലി കൊയിലാണ്ടി, ഷമീല്‍ പള്ളിക്കര, ഫൈസല്‍ രാമത്ത്, എ. അസീസ് മാസ്റ്റര്‍, റസീഫ് പുറക്കാട്, അബ്ദുല്ല മാണിക്കോത്ത്, പി. വി. റംല, നിസാര്‍ വെള്ളികുളങ്ങര, മൊയ്തീന്‍ പാങ്ങ്, അഷ്റഫ് മാസ്റ്റര്‍, പി. എം. അബ്ദുല്‍ഖാദര്‍, ഹാഷിം പുന്നക്കല്‍, ഉസ്മാന്‍ കല്ലായി എന്നിവര്‍ സംസാരിച്ചു.

സീറ്റൊഴിവ്

ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് കൊയിലാണ്ടിയിൽ ബി എ ഇംഗ്ലീഷിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും CAP രജിസ്ട്രേഷൻ ഫോമുമായി കോളേജ് ഓഫീസുമായോ താഴെ പറയുന്ന ഫോൺ നമ്പറുമായോ ബന്ധപ്പെടുക 98463 42762, 9645687369, 96455 12791

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!