മരളൂര്‍ ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവൃത്തിക്ക് കിഴിവിതരണം നടത്തി

കൊയിലാണ്ടി: അന്‍മ്പത് ലക്ഷം രൂപ ചിലവില്‍ പുനരുദ്ധാരണം നടക്കുന്ന മരളൂര്‍ മഹാദേവക്ഷേത്രത്തില്‍ ശ്രീ കോവില്‍ ചെമ്പടിക്കുന്നതിനായി ഭക്തരില്‍ നിന്ന് പണം സ്വരൂപിക്കാന്‍ കിഴിവിതരണം നടത്തി.

വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അമ്പാടി ബാലന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ഏരിയാ കമ്മിറ്റി അംഗം ചിന്നന്‍ നായര്‍ക്ക് കിഴി നല്‍കി ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അട്ടാളി കൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു. ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് ചന്ദ്രഭാനു ചൈത്രം, സെക്രട്ടറി രമേശന്‍ രതിതാലയം, വസന്തപുരം നാരായണന്‍ നമ്പൂതിരി, ഒ. ഗോപാലന്‍ നായര്‍, എം. ടി. ഗീരീഷ്, ഗിരീഷ് പുതുക്കുടി, ഉണ്ണികൃഷ്ണന്‍ മരളൂര്‍, ശിവദാസന്‍ പനച്ചിക്കുന്ന്, എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ജയഭാരതി കാരഞ്ചേരി എന്നിവര്‍ സംസാരിച്ചു.

സീറ്റൊഴിവ്

ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജ് കൊയിലാണ്ടിയിൽ ബി എ ഇംഗ്ലീഷിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും CAP രജിസ്ട്രേഷൻ ഫോമുമായി കോളേജ് ഓഫീസുമായോ താഴെ പറയുന്ന ഫോൺ നമ്പറുമായോ ബന്ധപ്പെടുക 98463 42762, 9645687369, 96455 12791

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!