കെൽട്രോൺ ജേണലിസം പിജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം

കെൽട്രോൺ ജേണലിസം പിജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം
കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023 -24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം,മൊബൈൽ ജേണലിസം,ഡാറ്റാ ജേണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ജേർണലിസം, ആങ്കറിംഗ്,ന്യൂസ് ക്യാമറ,വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലായാണ് പരിശീലനം ലഭിക്കുക. പഠനത്തോടൊപ്പം മാധ്യമ സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിക്കുന്നതാണ്. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകുന്നതാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്സ്. ഫോൺ: 9544958182. വിലാസം: കെൽട്രോൺ നോളജ് സെന്റർ,തേർഡ് ഫ്ലോർ,അംബേദ്കർ ബിൽഡിംഗ്,റെയിൽവേ സ്റ്റേഷൻ റോഡ്,കോഴിക്കോട്,673002

വെറ്ററിനറി ഡോക്ടർ,പാരാവെറ്റ് താൽക്കാലിക ഒഴിവ്
പഴയന്നൂർ ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് വഴി മൃഗചികിത്സാ സേവനം നൽകുന്നതിന് ഒരു വെറ്ററിനറി ഡോക്ടർ, ഒരു പാരാവെറ്റ് എന്നിവരെ താൽക്കാലികമായി നിയമിക്കുന്നു. തൊണ്ണൂറിൽ കുറഞ്ഞ ദിവസത്തേക്ക് ആയിരിക്കും നിയമനം. വെറ്ററിനറി സർജൻ യോഗ്യത- വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ.
പാരാവെറ്റ് യോഗ്യത : വിഎച്ച്എസ്ഇ പാസായവരും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ നിന്നും വെറ്ററിനറി ലാബോറട്ടറി ടെക്നിക്സ് ഫാർമസി ആൻഡ് നഴ്സിങ്ങിൽ സ്റ്റൈപ്പന്റോടുകൂടി പരിശീലനം ലഭിച്ചവരും ആയിരിക്കണം. ഇവരുടെ അഭാവത്തിൽ വിഎച്ച്എസ്ഇ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് / വിഎച്ച്എസ്ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻ എസ് ക്യു എഫ് ) ബേസ്ഡ് കോഴ്സ് ഇൻ ഡയറി ഫാർമർ എന്റർപ്രണർ (ഡി എഫ് ഇ )/ സ്മാൾ പോൾട്രി ഫാർമർ എന്നീ യോഗ്യതയുള്ളവരെയും പരിഗണിക്കും. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നു.
താല്പര്യമുള്ളവർ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സെപ്റ്റംബർ 11ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ : 0487 2361216

മെഡിക്കൽ ഓഫീസർ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് നിർബന്ധം. പ്രവർത്തിപരിചയം അഭികാമ്യം. പ്രായപരിധി 2023 ഓഗസ്റ്റ് 31ന് 62 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 41,000/- രൂപ.
അപേക്ഷയോടൊപ്പം ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും ബയോഡാറ്റയും സഹിതം (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സെപ്റ്റംബർ 18 ന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0487 – 2325824.












