രോഗികളുടെ കൂട്ടിരിപ്പുകാർക്കുളള വിശ്രമമന്ദിരത്തിന്റെ തറക്കല്ലിട്ടു

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുളള വിശ്രമ മന്ദിരത്തിന്റെ തറക്കല്ലിടൽ എളമരം കരീം എം.പി നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

എളമരം കരീം എംപിയുടെ 2022-23 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 2.25 കോടി രൂപ ചെലവഴിച്ചാണ് രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമ മന്ദിരവും പ്രവേശന കവാടവും നിർമ്മിക്കുന്നത്.

ഐ.എം.സി.എച്ച് കാഷ്വാലിറ്റിക്ക് സമീപം നടന്ന ചടങ്ങിൽ പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജിത്ത്‌ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.അശോകൻ എൻ, വൈസ് പ്രിൻസിപ്പൽ ഡോ. അരുൺ കുമാർ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. വി. അരുൺ പ്രീത്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.വി. രാജേഷ്, ചീഫ് നേഴ്സിംഗ് ഓഫീസർ ശ്രീജ പി.കെ, ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പർ ഹംസ കണ്ണാട്ടിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!