കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്തിയ കുതിരയ്ക്ക് പേവിഷബാധയെന്ന് സംശയം

കുതിര അവശനിലയിൽ

കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്തിയ കുതിരയ്ക്ക് പേവിഷബാധയെന്ന് സംശയം, അടുത്ത് ഇടപഴകിയവരും ഉടമസ്ഥനും ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാന്‍ നിര്‍ദേശം.

കുതിരയെ പട്ടി കടിച്ചതുമായി ബന്ധപ്പെട്ട് ഉടമയോട് സവാരിക്ക് ഉപയോഗിക്കുരുതെന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചിരുന്നു. കുറച്ച് ദിവസം സവാരി നിര്‍ത്തിയെങ്കിലും ഓണത്തോടനുബന്ധിച്ച് വീണ്ടും ആരംഭിക്കുകയായിരുന്നു.

ഇന്ന്‌ മൃഗസംരക്ഷണ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ശ്രവങ്ങള്‍ ശേഖരിച്ച് അയച്ചതായും രണ്ട് ദിവസത്തിനുള്ളില്‍ റിസെല്‍ട്ട് എത്തുമെന്നും,  അവശ്യമായ മുന്‍ തകരുതല്‍ ശേഖരിച്ചതായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വത്സല പുല്ല്യത്ത് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!