വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരവുമായി ജില്ലാ ശിശുക്ഷേമ സമിതി

സംസ്ഥാന ശിശുക്ഷേമ സമിതി വിദ്യാർത്ഥികൾക്കായി ബാലചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരം സെപ്റ്റംബർ 16 ന് രാവിലെ ഒൻപത് മണിക്ക് നടക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജനറൽ വിഭാഗത്തിൽ അഞ്ച് മുതൽ 16 വയസ്സു വരെയുള്ള വിദ്യാർത്ഥികൾക്കും അഞ്ച് മുതൽ 18 വയസ്സു വരെയുള്ള സെറിബ്രൽ പാൾസി, മാനസിക വെല്ലുവിളി നേരിടുന്നവർ, കാഴ്ച പരിമിതിയുള്ളവർ എന്നീ വിഭാഗങ്ങളിലുള്ള പ്രത്യേക വിഭാഗം വിദ്യാർത്ഥികൾക്കും മത്സരിക്കാം.

കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരായവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രത്യേക വിഭാഗത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾ ഡിസേബിൾഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൊണ്ടുവരണം. രാവിലെ ഒൻപത് മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 12 മണിവരെയാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ‘കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി’ എന്ന ഫേസ്ബുക്ക് പേജിലെ ഗൂഗിൾ ഫോം വഴി പേര് രജിസ്റ്റർ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!