മഴക്കാലത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനികളെ പ്രതിരോധിക്കാം



രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ ഉടനെ വിദഗ്ധ ചികിത്സക്ക് വിധേയമാകണം. പനി കുറയാനുള്ള മരുന്നുകളും ശരീരവേദനക്കുള്ള വേദന സംഹാരികളും ഉപയോഗിച്ചുള്ള സ്വയംചികിത്സ രോഗത്തെ സങ്കീര്‍ണമാക്കാന്‍ സാധ്യതയുണ്ട്
മഴക്കാലത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനികളില്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ട രണ്ട് വൈറസ് രോഗങ്ങളാണ് ഡെങ്കിപ്പനിയും ചികുന്‍ഗുനിയയും. ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളില്‍ ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകര്‍. പ്രതിവര്‍ഷം ആഗോളതലത്തില്‍ ഏകദേശം 39 കോടി പേര്‍ക്ക് ഡെങ്കിപ്പനിയുണ്ടാവുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം മുതല്‍ അഞ്ചു ദിവസം വരെയുള്ള കാലയളവില്‍ രോഗിയെ കടിക്കുന്ന കൊതുക് തുടര്‍ന്ന് 8-10 ദിവസം കഴിയുമ്പോഴേക്കും ഈ വൈറസിനെ മറ്റൊരാളിലേക്ക് പടര്‍ത്തുന്നു. ഒരിക്കല്‍ വൈറസ് വാഹകനായ കൊതുക് പിന്നീട് എല്ലായ്‌പോഴും രോഗവാഹകരായിരിക്കും എന്നതാണ് ഒരു പ്രത്യേകത.
രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സക്ക് മുതിരാതെ ഉടനെ വിദഗ്ധ ചികിത്സക്ക് വിധേയമാകണം. പനി കുറയാനുള്ള മരുന്നുകളും ശരീരവേദനക്കുള്ള വേദന സംഹാരികളും ഉപയോഗിച്ചുള്ള സ്വയംചികിത്സ രോഗത്തെ സങ്കീര്‍ണമാക്കാന്‍ സാധ്യതയുണ്ട്.
അല്‍ഫാ വൈറസുകളാണ് ചികുന്‍ഗുനിയയുടെ രോഗകാരണം. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. കടുത്ത പനി, കൈകാലുകളിലെ തിണര്‍പ്പ്, ശരീരത്തിെന്റ ഇരുവശവുമുള്ള സന്ധികളില്‍ ഒരേസമയം അസഹ്യമായ വേദന, നടുവേദന, ഛര്‍ദി, തലവേദന, വിശപ്പില്ലായ്മ എന്നിവയാണ് ചികുന്‍ഗുനിയയുടെ പ്രധാന ലക്ഷണങ്ങള്‍.
ഒരിക്കല്‍ രോഗബാധിതരായവരില്‍ ശരീരംതന്നെ പ്രതിരോധശേഷിക്കായി ആന്റിബോഡികള്‍ നിര്‍മിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും രോഗമുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ രോഗത്തെ തുടര്‍ന്ന് മാസങ്ങളോളമോ അതില്‍ കൂടുതലോ കാലം വിട്ടുമാറാത്ത സന്ധിവേദനകള്‍ അനുഭവപ്പെടും. ഫിസിയോതെറപ്പിയും മരുന്നുകളും ഉപയോഗിച്ച് ഈ അവസ്ഥയെ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്.










