ലോക സാക്ഷരത ദിനം ആഘോഷിച്ചു



ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയും കണ്ണന്‍ കടവ് ജിഎഫ് എല്‍പി സ്‌കൂളുമായി സഹകരിച്ചു ലോക സാക്ഷരത ദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന സാക്ഷരത പ്രവര്‍ത്തക പി പി വാണിയെ ചടങ്ങില്‍ ആദരിച്ചു.
ബ്ലോക്ക് മെമ്പര്‍ എം. പി. മൊയ്തീന്‍കോയ കണ്ണന്‍ കടവ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റസിന ഷാഫി, വാര്‍ഡ് കണ്‍വീനര്‍ എ ടി ബിജു, തെക്കെയില്‍ ആലിക്കോയ, എ സി പ്രജുമോന്‍, പി കെ ഇമ്പിച്ചി അഹമ്മദ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ ടി ജോര്‍ജ്, ഇ. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു








