കോഴിക്കോട് ജില്ലാ നിര്‍മ്മാണ തൊഴിലാളി യൂനിയന്‍ കലക്ടറേറ്റ് മാര്‍ച്ച്, മേഖലാ ജാഥകള്‍ ഉദ്ഘാടനം ചെയ്തു


കോഴിക്കോട് ജില്ലാ നിര്‍മ്മാണ തൊഴിലാളി സി. ഐ. ടി. യു നേതൃത്വത്തില്‍ സപ്തംബര്‍ 13 ന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ജില്ലയില്‍ രണ്ട് മേഖലാ ജാഥകള്‍ കൊയിലാണ്ടിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ. മുകന്ദന്‍ ഉദ്ഘാടനം ചെയ്തു.
നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളും, പെന്‍ഷന്‍ കുടിശ്ശികയും, ഉടന്‍ വിതരണം ചെയ്യുക, നിര്‍മ്മാണ തൊഴിലാളി സെസ്സ് കുടിശ്ശിക പൂര്‍ണമായും പിരിച്ചെടുക്കുക, ക്ഷേമനിധി സെസ്സ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി നടത്തുന്ന മേഖലാ ജാഥകളില്‍ തെക്കന്‍ മേഖല ജാഥാ ലീഡര്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. ഗിരീഷ്, വടക്കന്‍ മേഖല ജാഥാ ലീഡര്‍ പി. സി. സുരേഷ് എന്നിവര്‍ പി.കെ.മുകുന്ദനില്‍ നിന്ന് പതാക ഏറ്റു വാങ്ങി.
സി. അശ്വനീദേവ് അദ്ധ്യക്ഷത വഹിച്ചു. കെ. ദാസന്‍, രവി പറശ്ശേരി, എ. കെ. നാരായണി, എം. വി. സദാനന്ദന്‍, എന്‍. കെ. ഭാസ്‌കരന്‍, എം. പത്മനാഭന്‍, എം. പി. സത്യന്‍ എന്നിവര്‍ സംസാരിച്ചു.










