കിങ്സ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഷൂട്ടൗട്ടിൽ പുറത്തായി
ഫിഫ റാങ്കിംഗിൽ എഴുപതാം സ്ഥാനക്കാരായ ഇറാഖിനോട് വീറോടെ പൊരുതിയെങ്കിലും തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ഷൂട്ടൗട്ടിൽ പുറത്തായി.
മഹേഷ് സിംഗ്, മൻവീർ സിംഗ് എന്നിവരിലൂടെ രണ്ടുതവണ ഇന്ത്യ ലീഡ് നേടിയിരുന്നു എന്നാൽ ഇറാഖ് ടീം ഹമാദി, അയ്മൻ എന്നിവരുടെ പെനൽറ്റി ഗോളിലൂടെ സമനില പിടിച്ചു (2-2).
തുടർന്നുനടന്ന ഷൂട്ടൗട്ടിൽ ഇന്ത്യയുടെ ആദ്യകിക്ക് ബ്രണ്ടൻ നഷ്ടപ്പെടുത്തി. ഇന്ത്യക്കുവേണ്ടി പിന്നീട് എല്ലാവരും സ്കോർ ചെയ്തെങ്കിലും ഇറാഖ് അഞ്ച് കിക്കും ലക്ഷ്യത്തിലെത്തിച്ച് 5-4 വിജയവും ഫൈനൽ ബെർത്തും ഉറപ്പാക്കി.