ടി കെ രജിത്തിനു ഗുരുശ്രേഷ്ഠ പുരസ്ക്കാരം സമ്മാനിച്ചു.


കോഴിക്കോട് : ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം കീഴരിയൂർ എം എൽ പി സ്കൂളിലെ അധ്യാപകനും കലാ – സാംസ്ക്കരിക-സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ ടി കെ രജിത്തിനു പൂരസ്ക്കാരം നൽകി. അധ്യാപനത്തോടൊപ്പം കലാ -സാമുഹ്യ- സാംസ്ക്കാരിക രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിയതിനാണ് രജിത്തിനു പുരസ്ക്കാരം നൽകിയത്.

കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന പുരസ്ക്കാര വിതരണ ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.

പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ,  പ്രശസ്ത സാഹിത്യകാരി ഡോ. ഇ പി. ജ്യോതി, ദേശീയ അധ്യാപക അവാർഡ് ജേതാവ് നീലകണ്ഠൻ മാസ്റ്റർ, ഗാന്ധി ദർശൻ വേദി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ. പി. മനോജ് കുമാർ, വനമിത്ര പുരസ്ക്കാര ജേതാവ് വടയക്കണ്ടി നാരായണൻ,  സംസ്ഥാന കൺവീനർ സുരേന്ദ്രൻ വെട്ടത്തൂർ, സംസ്ഥാന വൈസ് ചെയർമാൻ ടി. പി. വിജയകുമാർ, തിരുവനന്തപുരം ജില്ലാ ചെയർമാൻ കരിച്ചാറ നാദർഷ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള സ്വാഗതവും മലപ്പുറം ജില്ലാ ചെയർമാൻ പി. കെ. സത്യപാലൻ നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലാ ചെയർമാൻ പ്രജോഷ് കുമാർ, സംസ്ഥാന കോഡിനേറ്റർ ബിന്ദു പോൾ, സംസ്ഥാന വൈസ് ചെയർ പേഴ്സൺ മുംതാസ് എം.എ സംസ്ഥാന ഐ. ടി. കോഡിനേറ്റർ സുൽഫിക്ക് വാഴക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!