സെപ്റ്റ് ഫുട്ബോൾ അക്കാദമി പുതിയ സെന്ററുകള്‍ ക്ഷണിക്കുന്നു
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെപ്റ്റ് ഫുട്ബോൾ അക്കാദമി പരിശീലനത്തിന് കുട്ടികളെ തിരഞ്ഞെടുക്കുന്നു. 2016, 17 വർഷങ്ങളിൽ ജനിച്ചവർക്ക് അപേക്ഷിക്കാം, താല്പര്യമുള്ള ക്ലബ്ബുകളും സ്ഥാപനങ്ങളും സെപ്റ്റംബർ 30ന് മുമ്പ് അപേക്ഷിക്കണം, കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8 8 4 8 6 9 0 6 4 1
കോഴിക്കോട് ചേർന്ന സെപ്റ്റ് ഡയറക്ടർ ബോർഡ് പുതിയ ഭാരവാഹികളായി അരുൺ കെ നാണു ( ചെയർമാൻ ), സി. സേതുമാധവൻ ( സെക്രട്ടറി ) പി. കെ. കുഞ്ഞികോയ ( ട്രഷറർ ) വി. എ. ജോസ് ( കോഡിനേറ്റർ ) സി. മനോജ് കുമാർ ( ചീഫ് കോച്ച് ) എന്നിവരെ തിരഞ്ഞെടുത്തു.