ഇരിങ്ങല്‍ കോട്ടക്കലില്‍ 40 ലിറ്റര്‍ വാഷ് പിടികൂടി


പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ സംഘം ഇരിങ്ങല്‍ കോട്ടക്കലില്‍ ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ കണെ്ടത്തിയ 40 ലിറ്റര്‍ വാഷ് പിടികൂടി, അബ്കാരി കേസെടുത്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. പി. സുദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. എന്‍. രാജീവന്‍, എം. പി. ഷബീര്‍, എസ്. ജെ. അനൂപ് കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് പിടികൂടുന്നത്.






