കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന് പുതിയ ഭാരവാഹികള്‍
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പുതിയ വാര്‍ഷിക ജനറല്‍ ബോഡിയോഗം ടൗണ്‍ഹാളില്‍ ചേര്‍ന്നു. 2023 -24 വര്‍ഷത്തേക്കുള്ള ജനറല്‍ ബോഡി യോഗം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. കെ എം രാജീവ് അധ്യക്ഷതവഹിച്ചു. കെ വി വി ഇ എസ് സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി.
ജിജി തോംസണ്‍, വി. സുനില്‍ കുമാര്‍, സലിം രാമനാട്ടുകര, ബാബുമോന്‍, മനാഫ് കാപ്പാട്, മണിയോത്ത് മൂസ ഹാജി, വിനോദ് പയ്യോളി, സൗമിനി മോഹന്‍ദാസ്, സരസ്വതി, ഷീബ, ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
മുഖ്യ രക്ഷാധികാരി മണിയോത്ത് മൂസ ഹാജി, യൂണിറ്റ് പ്രസിഡണ്ടായി കെ. എം. രാജീവന്‍, ജനറല്‍ സെക്രട്ടറിയായി കെ. കെ. ഫാറൂഖ്, ട്രഷറര്‍ സഹീര്‍ ഗാലക്‌സി, വൈസ് പ്രസിഡന്റ് മാരായി റിയാസ് അബൂബക്കര്‍, ജലീല്‍ മൂസ, ടി. പി. ഇസ്മായില്‍, സി. കെ. ലാലു, ജെ. കെ. ഹാഷിം, സെക്രട്ടറി മാരായി മുജീബ് റഹ്മാന്‍, ഷൗക്കത്ത് അലി, ഷാജു മില്‍മ, ഗിരീഷ് കുമാര്‍, പ്രബീഷ് എന്നിവരെയും, വനിതാവിംഗ് മുഖ്യരക്ഷാധികാരി സൗമിനി മോഹന്‍ദാസ്, പ്രസിഡണ്ട് ഷീബ ശിവാനന്ദന്‍, ജനറല്‍ സെക്രട്ടറി റോസ് ബെനറ്റ്, ട്രഷറര്‍ ഉഷാ മനോജ് എന്നിവരെയും തിരഞ്ഞെടുത്തു.