റബര്‍ഷീറ്റിന് ചൂടിട്ടതില്‍ നിന്നും തീ പടര്‍ന്ന് വീട് അഗ്‌നിക്കിരയായി,

പേരാമ്പ്ര: റബര്‍ഷീറ്റിന് ചൂടിട്ടതില്‍ നിന്നും തീ പടര്‍ന്ന് വീട് അഗ്‌നിക്കിരയായി, ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വേളം പള്ളിയത്ത് സ്വദേശി ശങ്കരന്റെ പഴയ ആള്‍താമസം മില്ലാത്ത വീട്ടീല്‍ റബര്‍ ഷീറ്റിന് ചൂടിട്ടതില്‍ നിന്നും തീ പടര്‍ന്നത്.

തീ അണയ്ക്കുന്നതിന് വീട്ടുകാരും തെഴിലുറപ്പ് തൊഴിലാളികളും ശ്രമിച്ചെങ്കിലും കഴിയാതെ വന്നതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍ പി. സി. പ്രേമന്റെയും സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ. ബൈജുവിന്റെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.

രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ & റെസ്‌ക്യു ഓഫീസര്‍മാരായ വി. കെ. സിധീഷ്, കെ. എന്‍. രതീഷ്, പി. ആര്‍. സത്യനാഥ്, കെ. രഗിനേഷ്, എം. മനോജ്, ഐ. ബിനീഷ് കുമാര്‍, വി. വിനീത്, ഹോംഗാര്‍ഡ്മാരായ എ. സി. അജീഷ്, പി. സി. അനീഷ്‌കുമാര്‍ എന്നിവരും പങ്കാളികളായി. അറുപതിനായിരം രൂപയുടെ നാഷ്ടമുണ്ടായതായി വീട്ടുകാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!