കര്‍ഷകരെ അപമാനിച്ച എംഎല്‍എയുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നാളെ


കോഴിക്കോട്: നെല്ല് സംഭരിച്ചതിന്റെ വില യഥാസമയം കൊടുക്കാതെ, “നെല്ലെടുക്കാൻ ആരും ഇല്ലാതിരുന്നത് കൊണ്ടല്ലെ, സപ്ലൈകോ നെല്ല് സംഭരിച്ചതെന്നും അല്ലാതെ ആരും നിർബന്ധിച്ചില്ലല്ലോ” എന്നും പറഞ്ഞ് നെൽ കർഷകരെ അപമാനിച്ച കുന്നമംഗലം എം എൽ എ പി ടി എ റഹീംമിന്റെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച്
സെപ്റ്റംബർ 4 തിങ്കളാഴ്ച്ച കാലത്ത് 10 മണിക്ക് കർഷ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഡിസിസി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വ. ബിജു കണ്ണന്തറ അറിയിച്ചു.












