പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു


പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞന്‍ വി. ടി. മുരളി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്, ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കലോത്സവങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററാണ്. ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജും ജൂബിലി മുദ്രാഗാന പ്രകാശനം പ്രേംകുമാര്‍ വടകരയും നിര്‍വ്വഹിച്ചു. ശിവദാസ് ചേമഞ്ചേരിയും, കെ.ടി. ശ്രീനിവാസനും ഏറ്റുവാങ്ങി.
നാട്യാചാര്യന്‍ രാജരത്‌നം പിള്ള എന്റോള്‍മെന്റ് എം. ആര്യാകൃഷ്ണക്ക് പി. ജി. ജനാര്‍ദ്ദനന്‍ സമര്‍പ്പിച്ചു. കലാലയം വിശിഷ്ടാംഗത്വം കലാലയം പ്രസിഡണ്ട് യു. കെ രാഘവന്‍ സമര്‍പ്പണം ചെയ്തു. സമ്മാനപ്പൂവരങ്ങ് വിജയികള്‍ക്ക് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ സമ്മാനദാനം നടത്തി.
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍, ചലച്ചിത്ര താരം അതുല്യ ആഷാഢം, കെ. കെ. ശങ്കരന്‍, സുധ തടവന്‍കയ്യില്‍, ശിവദാസ് കരോളി, കെ. ശ്രീനിവാസന്‍, സുനില്‍ തിരുവങ്ങൂര്‍, സജിത്ത് എന്നിവര്‍ സംസാരിച്ചു.



കിഡ്‌സ് ഫുട്‌ബോള്‍ പരിശീലന പദ്ധതി
പാസ് ഫുട്‌ബോള്‍ നഴ്‌സറി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാല പരിശീലന പദ്ധതിയിലേക്ക് കായിക താരങ്ങളെ തേടുന്നു.
2013 – 2014, 2017 – 2018 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കാണ് അവസരം.
ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകു: 4 മണി മുതല്‍ 5.30 വരെ സിവില്‍ സ്റ്റേഷനും സമീപത്തെ ടര്‍ഫിലാണ് പരിശീലനം.
കുടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 9846748335










