ബജറ്റ് ടൂറിസത്തിന്റെ വാഗമൺ- കുമിളി യാത്ര വൻ ഹിറ്റ്

ഓണാവധി ലക്ഷ്യമിട്ട് കോഴിക്കോട് ബജറ്റ് ടൂറിസം പുതിയതായി തുടങ്ങിയ ടൂർ പാക്കേജിന് വൻ സ്വീകാര്യത. ഇത് വരെ മൂന്ന് ബസ് ബുക്കിംങ് പൂർത്തിയായി. തമിഴ്നാട്ടിലെയും കേരളത്തിലെയും കാർഷിക രീതി മനസിലാക്കിയും മുന്തിരിതോട്ടത്തിന്റെ സൗന്ദര്യം ആവോളം നുകർന്നും രണ്ട് ബസ് യാത്ര തിരിച്ചെത്തിയതിൽ അഞ്ച് വയസ്സുമുതൽ 75 വയസ്സ് വരെ പ്രായമായവർ പങ്കെടുത്തു.
സെപ്റ്റംബറിൽ അഞ്ച് ബസുകൾ ബുക്കിംഗിനായി ലഭ്യമാകും. സൈലന്റ് വാലി, തൊള്ളായിരംകണ്ടി, നെല്ലിയാമ്പതി പാക്കേജിനും ആവശ്യക്കാർ ഏറെയാണ്. കൂടുതൽ വിവരങ്ങൾക്ക്: 9846100728, 9544477954, കോഡിനേറ്റർ: 9961761708.

കിഡ്‌സ് ഫുട്‌ബോള്‍ പരിശീലന പദ്ധതി
കൊയിലാണ്ടി പാസ് ഫുട്‌ബോള്‍ നഴ്‌സറിയുടെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാല പരിശീലന പദ്ധതിയിലേക്ക് കായിക താരങ്ങളെ തേടുന്നു.
2013 – 2014, 2017 – 2018 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കാണ് അവസരം, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകു: 4 മണി മുതല്‍ 5.30 വരെ സിവില്‍ സ്റ്റേഷനും സമീപത്തെ ടര്‍ഫിലാണ് പരിശീലനം.
കുടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 9846748335












