സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാല ക്യാമ്പ് ആരംഭിച്ചു
മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ശക്തി സിങ്ങ് ആര്യഐപിഎസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം എം ബാബു അധ്യക്ഷത വഹിച്ചു. മേപ്പയൂര്‍ എസ് എച്ച് ഒ പി. ജംഷിദ് മുഖ്യാതിഥിയായി.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എം സക്കീര്‍ മാസ്റ്റര്‍, സി പി ഒ സുധീഷ് കുമാര്‍, സിനി ആര്‍ട്ടിസ്റ്റ് മണിദാസ് പയ്യോളി, എസ് എം സി ചെയര്‍മാന്‍ ഇ. കെ. ഗോപി, എസ് ആര്‍ ജി കണ്‍വീനര്‍ കെ. ഒ. ഷൈജ, എസ് വി സി കോര്‍ഡിനേറ്റര്‍ തൃശൂര്‍ റേഞ്ച് കെ പി അക്ഷയ്, ഏ സി പി ഒ കെ. ശ്രീവിദ്യ, സി പി ഒ ജിനീഷ്, എന്നിവര്‍ സംസാരിച്ചു.
വിമുക്തി, ലഹരി വിരുദ്ധ ക്ലാസ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ രഘുനാഥ്, നാടന്‍ പാട്ടിലെ ജീവിതം എന്ന വിഷയത്തില്‍ നാണു പാട്ടുപുരയ്ക്കലും ക്ലാസ്സെടുത്തു.
കിഡ്‌സ് ഫുട്‌ബോള്‍ പരിശീലന പദ്ധതി
കൊയിലാണ്ടി പാസ് ഫുട്‌ബോള്‍ നഴ്‌സറിയുടെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാല പരിശീലന പദ്ധതിയിലേക്ക് കായിക താരങ്ങളെ തേടുന്നു.
2013 – 2014, 2017 – 2018 വര്‍ഷങ്ങളില്‍ ജനിച്ച കുട്ടികള്‍ക്കാണ് അവസരം. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകു: 4 മണി മുതല്‍ 5.30 വരെ സിവില്‍ സ്റ്റേഷനും സമീപത്തെ ടര്‍ഫിലാണ് പരിശീലനം.
കുടുതല്‍ വിവരങ്ങള്‍ക്ക് 9447886797, 9846748335