അരിക്കുളത്ത് വാഗാഡിന്റെ ടോറസ് ലോറിയിടിച്ച് വൈദ്യൂതി പോസ്റ്റ് തകര്‍ന്നു.

അരിക്കുളം കുനിക്കാട്ട് മുക്കില്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത കരാര്‍ കമ്പനി വാഗാഡിന്റെ ടോറസ് ലോറിയിടിച്ച് റോഡ് സൈഡിലുള്ള വൈദ്യൂതി പോസ്റ്റ് തകര്‍ന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കെ എസ് ഇ ബി അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് വൈദ്യൂതി മുടങ്ങിയ നിലയിലാണ്. വൈകീട്ടേയെ വൈദ്യൂതി പോസ്റ്റ് മാറ്റി സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കുമെന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!