ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് മുകളില്‍ സ്വകാര്യബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം

ദേശീയപാതയില്‍ കൊയിലാണ്ടി ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് മുകളില്‍ സ്വകാര്യ ബസും ഇന്നൊവ കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴുമണിയോടെ കൂടിയാണ് സംഭവം, വാഹനത്തിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ടയറില്‍ കുടുങ്ങിക്കിടന്ന ബസ്സിന്റെ ബംപര്‍ വേര്‍പെടുത്തുകയും വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റുകയും ചെയ്തു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, ഇ. എം. നിധി പ്രസാദ്, പി. എം. ബബീഷ്, ഷാജു, പി. സജിത്ത്, ഹോം ഗാര്‍ഡ് മാരായ കെ. പി. രാജേഷ്, സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!