കേരള സമൂഹത്തിന് ദിശാബോധം നൽകിയ സാമൂഹിക പരിഷ്കർത്താവാണ് അയ്യങ്കാളി: കെ.മുരളിധരൻ എം.പി.

കേരള പട്ടിക വിഭാഗ സമാജം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അയ്യങ്കാളി ജയന്തി ആഘോഷം ഘോഷയാത്രയും പൊതുസമ്മേളനം നടത്തി.

കൊയിലാണ്ടി കെ. വി. ശങ്കരൻ നഗറിൽ വടകര എം പി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി. എം. പി. നടേരി സ്വാഗതവും എ. കെ. ബാബുരാജ് അധ്യക്ഷതയും വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എം. എം. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.

കുഞ്ഞമ്പു കല്ല്യാശ്ശേരി, പി. എം. നാരായണൻ, പി. എം. വിജയൻ, അഡ്വ. പി. ടി. ഉമേന്ദ്രൻ,  സുനിത ഗോപാൽ, കെ. പി. മാധവൻ, നിർമ്മലൂർ ബാലൻ, പി. കെ. ശിവദാസൻ, ടി. വി. പവിത്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!