പാചകവാതക വില കുറച്ച തീരുമാനം; നിരവധി കുടുംബങ്ങള്‍ക്ക് സന്തോഷം പകരും പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില കുറച്ച കേന്ദ്ര തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപയാണ് കുറച്ചത്. ലോക്‌സഭാ, വിവിധ സംസ്ഥാനങ്ങളെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് കേന്ദ്രവും ബിജെപിയും നീക്കം നടത്തിയതെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം കിട്ടും. ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്സിഡിക്ക് പുറമെയാവും കിഴിവ് ലഭിക്കുക. ഡല്‍ഹിയില്‍ 14.2 കിലോ ?ഗാര്‍ഹിക സിലിണ്ടറിന് 1103 രൂപയില്‍ നിന്നും 903 രൂപയായി വില കുറയും.

മുംബൈ- 1052.50, ചെന്നൈ- 1068.50, കൊല്‍ക്കത്ത- 1079 എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളില്‍ ഈടാക്കുന്നത്.ഓണവും രക്ഷാബന്ധനും പ്രമാണിച്ചാണ് വില കുറച്ചതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

വില കുറച്ച നടപടി നിരവധി കുടുംബങ്ങള്‍ക്ക് സന്തോഷം പകരുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. വീടുകള്‍ക്കുള്ളില്‍ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാന്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളില്‍ ഈ വര്‍ഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്. അതേ സമയം നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

വില കുറച്ച നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും, തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളെ തുടര്‍ന്നാണ് നടപടിയെന്നും കോണ്‍?ഗ്രസ് വിമര്‍ശിച്ചു. കസേര ആടി തുടങ്ങിയെന്ന് മോദി തിരിച്ചറിഞ്ഞതിന്റെ ഫലമാണ് പാചക വാതക വില കുറച്ചത്.

വില കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും കോണ്‍ഗ്രസ് ചൂണ്ടികാട്ടി. കര്‍ണാടക മോഡല്‍ പ്രഖ്യാപനങ്ങളും, രാജ്യത്തെ പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണിയുടെ സമ്മര്‍ദ്ദവുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പുനരാലോചനക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!