നിയാർക്ക് ഓണാഘോഷം ആരവം 2k23 സംഘടിപിച്ചു

കൊയിലാണ്ടി: നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ ( നിയാർക്ക് ) കൊയിലാണ്ടി ഓണാഘോഷം ആരവം 2023 വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.

നിയാർക്കിലെ ഭിന്നശേഷിക്കാരായ കുട്ടികളും മാതാപിതാക്കളും ഉത്സാഹത്തോടെ പങ്കെടുത്ത പരിപാടികൾ കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ പ്രതീക് ജെയിൻ IAS ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന് നിയാർക്കിലെ വിദ്യാർത്ഥി അശ്വിൻ വരച്ച ചിത്രം ഉപഹാരമായി നൽകി. കുട്ടികൾക്കായി പൂക്കള മത്സരം സംഘടിപ്പിക്കുകയും, കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

കുട്ടികളോടൊപ്പം ഓണസദ്യ ഉണ്ണാൻ എം എൽ എ കാനത്തിൽ ജമീലയും, കൊയിലാണ്ടി തഹസിൽദാർ, സി. പി. മണിയും, കൊയിലാണ്ടിയിലെ പ്രമുഖ വ്യവസായി രാജീവൻ എന്നിവരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടി. ഇതോടനുബന്ധിച്ച് കുട്ടികൾ വരച്ച ചിത്രങ്ങളുടെയും, അവരുടെ അമ്മമാർ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളും ഒരുക്കിയിരുന്നു.

നിയാർക്ക് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, വൈസ് ചെയർമാൻമാരായ അബ്ദുൽ ഹാലിഖ്, ടി. വി. കൃഷ്ണൻ, ജനറൽ സെക്രട്ടറി ടി. കെ. മുഹമ്മദ് യൂനുസ്, ട്രഷറർ ടി. പി. ബഷീർ, സെക്രട്ടറി സൈൻ ബാഫഖി, കമ്മിറ്റി അംഗം എം. വി. ഇസ്മായിൽ ഓപ്പറേഷൻ മാനേജർ ശ്രീറാം ആര്‍. മറ്റു സ്റ്റാഫ് അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!