പട്ടിണിയാണ് സര്‍ക്കാറിന്റെ ഓണക്കൈനീട്ടം : അഡ്വ. കെ. പ്രവീണ്‍കുമാര്‍

ഈ വര്‍ഷത്തെ ഓണത്തിന് മലയാളികള്‍ക്ക് പിണറായിവിജയന്‍ സര്‍ക്കാര്‍ നല്‍കിയ കൈനീട്ടം പട്ടിണിയാണ്  ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. ഇത്രയേറെ ദുരിതപൂര്‍ണ്ണമായ നാളുകള്‍ മലയാളികളുടെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല, ജനത്തെ മറന്ന് അഴിമതിയെ മാത്രം ഓര്‍മ്മിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊയിലാണ്ടി മണ്ഡലം (സൗത്ത്) കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായി അരുണ്‍ മണമല്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ. കെ. സതീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി. അംഗങ്ങളായ മഠത്തില്‍ നാണുമാസ്റ്റര്‍, രത്‌നവല്ലി ടീച്ചര്‍, ഡി സി സി സെക്രട്ടറിമാരായ വി പി ഭാസ്‌കരന്‍, അഡ്വ. കെ. വിജയന്‍, വിജയന്‍ കണ്ണഞ്ചേരി, മുരളി തോറോത്ത്, രജീഷ് വെങ്ങളത്ത്കണ്ടി, വി. വി. സുധാകരന്‍, വി. ടി. സുരേന്ദ്രന്‍, പി. വി. വേണുഗോപാലന്‍, ടി. പി. കൃഷ്ണന്‍, ബാബു മണമല്‍, പി വി ആലി, എം. എം. ശ്രീധരന്‍, സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!