കലകള്‍ ജീവിതത്തെ മാറ്റും: മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍

നടുവണ്ണൂര്‍: ശാസ്ത്രീയ കലകള്‍ ചിട്ടയായും അര്‍പ്പണബോധത്തോടെയും അഭ്യസിച്ചാല്‍ ജീവിതത്തെ മികവുറ്റതാക്കാന്‍ കഴിയുമെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അഭിപ്രായപ്പെട്ടു. കാവുന്തറയിലെ കലാ കൂട്ടായ്മയില്‍ ആവിഷ്‌കരിച്ച സ്റ്റെപ്‌സ് അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റെപ്‌സ് അക്കാദമി ചെയര്‍മാന്‍ സി. കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്കുള്ള ഉപഹാരം സെക്രട്ടറി ഷാജി കാവില്‍ കൈമാറി. ഭാഷാശ്രീ പുരസ്‌കാരം നേടിയ കവയിത്രി രാധ പുതിയേടത്ത്, ഫ്‌ലവേഴ്‌സ് കോമഡി താരം ഹരിചന്ദന, എല്‍ എസ് എസ്,യു എസ് എസ് ജേതാക്കള്‍ എന്നിവരെ അനുമോദിച്ചു.
കെ. കെ. ഷൈമ (ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍) പഞ്ചായത്ത് അംഗങ്ങളായ ടി. നിസാര്‍, ഷാഹിന, പി പി രജില, ഒ എം മിനി എന്നിവരും കാവില്‍ പി. മാധവന്‍, രാജന്‍ വലിയപറമ്പില്‍, പ്രസീത കെ.കെ (പ്രധാനധ്യാപിക) എം. സത്യനാഥന്‍, രാജന്‍ എന്‍. കെ., സി. എം. ശശി, ഒ. എം. ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.








