കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ആശ്രയ ഗുണഭോക്താക്കൾക്കുള്ള ഭക്ഷണകിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ആശ്രയ ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണ കിറ്റ് നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേ പാട്ട് വിതരണം ചെയ്തു. നഗരസഭ വൈസ് ചെയര്മാന് അഡ്വ. കെ. സത്യന് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി വി. രമിത, പദ്ധതി വിശദികരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഷിജു, നോര്‍ത്ത് സി ഡി എസ് ചെയര്‍പേഴ്സണ്‍ എം. പി. ഇന്ദുലേഖ, സൗത്ത് സി ഡി എസ് ചെയര്‍പേഴ്സണ്‍ വിബിന എന്നിവര്‍ സംസാരിച്ചു.








