അയ്യങ്കാളി ജയന്തി ആഘോഷം കൊയിലാണ്ടിയില്‍ ഘോഷയാത്രയും, പൊതുസമ്മേളനവും
കൊയിലാണ്ടി: അയ്യങ്കാളി ജയന്തി ആഘോഷം കൊയിലാണ്ടിയില്‍ ഘോഷയാത്രയും, പൊതുസമ്മേളനവും കേരളാ പട്ടിക വിഭാഗ സമാജം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കും.
ആഗസ്റ്റ് 30 ബുധനാഴ്ച വൈകിട്ട് 3.30 ന് ഘോഷയാത്രയും തുടര്‍ന്ന് ടൗണ്‍ഹാളില്‍ കെ. വി. ശങ്കരന്‍ നഗറില്‍ പൊതുസമ്മേളനവും നടക്കും. വടകര എം പി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കാനത്തില്‍ ജമീല എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡണ്ട് എം. എം. ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞമ്പു കല്ല്യാശ്ശേരി, സംസ്ഥാന വൈസ് പ്രസിഡണ്ട് പി. എം. നാരായണന്‍, പി. എം. വിജയന്‍, പി. ടി. ഉമേന്ദ്രന്‍, സുനിത ഗോപാലന്‍, കെ. പി. മാധവന്‍, പി. കെ. ശിവദാസന്‍, ടി. വി. പവിത്രന്‍, എ. കെ. ബാബുരാജ്, പി. എം. ബി. നടേരി എന്നിവര്‍ സംസാരിക്കും.








