സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജേതാക്കളായി.
സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം ജേതാക്കളായി. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ എറണാകുളത്തെ 4-2 ന് തോല്‍പ്പിച്ചാണ് മലപ്പുറം ജേതാക്കളായത്.
സെമിയില്‍ കാസര്‍ഗോഡ് ഉയര്‍ത്തിയ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്നാണ് മലപ്പുറം ഫൈനലില്‍ കടന്നിരുന്നത്. രണ്ടാം സെമിയില്‍ തൃശൂരിനെയാണ് എറണാകുളം തോല്‍പ്പിച്ചിരുന്നത്. ഗ്രൂപ്പ് റൗണ്ടില്‍ ഇടുക്കിയെ 6-0 നും കൊല്ലത്തെ 9-1 നും അനായാസം തോല്‍പ്പിച്ച മലപ്പുറത്തിന് സെമിയില്‍ കാസര്‍ഗോഡ് മാത്രമാണ് വെല്ലുവിളിയുയര്‍ത്തിയത്.
ആദ്യ മത്സരത്തില്‍ ഇടുക്കിക്ക് എതിരെ ഹാട്രിക്ക് നേടിയ അക്ഫല്‍ അജാസ് കൊല്ലത്തിന് എതിരെയും ഹാട്രിക്ക് നേടി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ കളിക്കാരില്‍ ഒരാളായി.
അരീക്കോട് ഓറിയന്റ് സ്‌കൂള്‍ അധ്യാപകന്‍ സി. ഷാനിലാണ് മലപ്പുറം ടീമിനെ പരിശീലിപ്പിച്ചത്. മാനേജരായി ഇസ്മാഈല്‍ ചെങ്ങരയും ടീമിനൊപ്പം ഉണ്ട്.