കണ്ണും മനസ്സും നിറഞ്ഞ സ്‌നേഹതീരത്തെ ഓണാഘോഷം

കൊയിലാണ്ടി: ഓണ പൂക്കളവും സദ്യയും ഓണക്കളികളുമായി ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റ് ഇത്തവണ ഓണത്തെ വരവേറ്റത് കാപ്പാട് സ്‌നേഹതീരം അന്തേവാസികളോടൊപ്പം. കോളേജിലെ രണ്ടാംവര്‍ഷ എന്‍എസ്എസ് വളണ്ടിയേഴ്‌സാണ് ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവരുടെ മനസ്സിന് കുളിര്‍മയേകി കൊണ്ട് ഓണം വരവേല്‍പ്പ് വര്‍ണ്ണശഭളമാക്കിയത്.

സ്‌നേഹതീരം ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങിന് എന്‍എസ്എസ് വളണ്ടിയര്‍ അന്‍സല്‍ സ്വാഗതം പറഞ്ഞു. ഇലാഹിയ കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. എം. അഫീഫ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്‌നേഹതീരം സെക്രട്ടറി ബഷീര്‍ പാടത്തോട്, മാനേജര്‍ ഹാഷിം എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് സെക്രട്ടറി സനീഹ ചടങ്ങിന് നന്ദി പറഞ്ഞു.

രാവിലെ 10 മണി മുതല്‍ തുടങ്ങിയ ചടങ്ങ് കുട്ടികളുടെ കലാപരിപാടികളും ഓണക്കളികളും അന്തേവാസികളോടൊത്തുള്ള ഓണസദ്യയും മറ്റുമായി വൈകുന്നേരം അഞ്ചുമണി വരെ നീണ്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!