ചെറുവണ്ണൂരില്‍ തേങ്ങാ കൂടയ്ക്ക് തീപിടിച്ച് 5,000 ത്തോളം ഉണക്കാനിട്ട തേങ്ങ കത്തി നശിച്ചു


പേരാമ്പ്ര: ചെറുവണ്ണൂരില്‍ തേങ്ങാ കൂടയ്ക്ക് തീപിടിച്ച് 5,000 ഉണക്കാനിട്ട തേങ്ങ കത്തിനശിച്ചു. കണ്ടിതാഴ പൈതോത്ത് മൊയ്തിയുടെ ഉടമസ്ഥതയിലുള്ള തേങ്ങാ കൂടയ്ക്കാണ് തീപിടിച്ചത് തേങ്ങയ്ക്ക് ചൂടിനായിട്ട തീ പടര്‍ന്നാണ് വലിയ നാശ നഷ്ടമുണ്ടായത്.
ഓലമേഞ്ഞ കെട്ടിടത്തിന്റെ മേല്‍ കൂര പൂര്‍ണ്ണമായും കത്തിയ നിലയിലാണ്. 5000 ത്തോളം ഉണക്കാനിട്ട തേങ്ങ പൂര്‍ണ്ണമായും 12,000 ത്തോളം പച്ച തേങ്ങ ഭാഗികമായും കത്തിനശിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ സേന സ്റ്റേഷന് ഓഫീസര്‍ സി പി ഗിരീശന്റെ നേതൃത്വത്തില്‍ 2 യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. പ്രഥാമികമായി 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.






