‘ദി റിവഞ്ച് ‘ സിനിമയുടെ പോസ്റ്റര്‍ പ്രദര്‍ശനവും, സ്വിച്ച് ഒണ്‍ കര്‍മ്മവും, ടീസര്‍ പ്രകാശനവും നടന്നു

സദ്ഗമയ ക്രിയേഷന്റെ ബാനറില്‍ രാജശ്രീ മോഹനന്‍ രചനയും, അരുണ്‍ കാലിക്കറ്റ് തിരക്കഥയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ദി റിവഞ്ച് ‘ സിനിമയുടെ പോസ്റ്റര്‍ പ്രദര്‍ശനവും, സ്വിച്ച് ഒണ്‍ കര്‍മ്മവും, ടീസര്‍ പ്രകാശനവും നടന്നു. പേരാമ്പ്ര റീജിനല്‍ കോ: ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ. ശ്രീധരന്‍ നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം കോഴിക്കോട് നാരായണന്‍ നായരും, കെ. ഇന്ദിരയും ചേര്‍ന്ന് ദീപം തെളിച്ച് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

ഡോ. ട്രീസ ടീച്ചര്‍ ടീസര്‍ പ്രകാശനവും, എം. കുഞ്ഞമ്മദ് മാസ്റ്റര്‍ പോസ്റ്റര്‍ പ്രകാശനവും നിര്‍വ്വഹിച്ചു. എടവന സുരേന്ദ്രന്‍, സി മുഹമ്മദ്, ദേവദാസ് പേരാമ്പ്ര, രാജശ്രീ മോഹനന്‍, ഗിരി മണി കോഴിക്കോട്, ലിനീഷ് നരയംകുളം, വത്സരാജ് കണ്ണൂര്‍, ഷാജി എസ് കോട്ടയം എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ച ചടങ്ങിന് പി. ആര്‍. ഒ കെ. കെ. രാധാകൃഷ്ണന്‍ സ്വാഗതവും, പ്രൊഡക്ഷന്‍ മാനേജര്‍ മുരളി കോട്ടൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!