പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ സി ഐ ടി യു യൂണിയന്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സി ഐ ടി യു ഏരിയ സെക്രട്ടറി സി. അശ്വനിദേവ് ധര്‍ണ്ണ സമരം ഉത്ഘാടനം ചെയ്തു.
ഏരിയ വൈസ് പ്രസിഡണ്ട് പി. കെ. രാജു സ്വാഗതം പറഞ്ഞു. ഏരിയാ കമ്മറ്റി അംഗം എ. കെ. ഹമീദ്, സി പി ഐ എം ചേമഞ്ചേരി ലോക്കല്‍ കമ്മറ്റി അംഗം വി. വേണുഗോപാല്‍, മുനീര്‍ തിരുവങ്ങൂര്‍ എന്നിവര്‍ സംസാരിച്ചു.









