ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തി കരാറെടുത്ത കമ്പനിയുടെ വാഹനങ്ങള്‍ കൊയിലാണ്ടി ടൗണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തി കരാറെടുത്ത കമ്പനിയുടെ വാഹനങ്ങള്‍ കൊയിലാണ്ടി ടൗണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങളുടെ നിയമലംഘനങ്ങളും അപകടങ്ങളും പതിവാകുന്നതോടെയാണ് തടഞ്ഞ് പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസം വൈദ്യര്‍ അങ്ങാടിയില്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് അപകടത്തില്‍ പരിക്കേറ്റ വയോധിക ഇന്ന് മരിച്ചതോടെ പലഭാഗത്തു നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. തടഞ്ഞ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും നമ്പര്‍ പ്ലേറ്റ് പോലുംമില്ല, വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കുടുതലും ലൈസന്‍സില്ലാത്തവരാണെന്നും ആരോപണമുണ്ട്.

പ്രതിഷേധത്തിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബബീഷ് ബ്ലോക്ക് സെക്രട്ടറി എന്‍. വിജീഷ്, ബ്ലോക്ക് പ്രസിഡന്റ് സതീഷ് ബാബു, കെ. അഭിനീഷ്,
എന്നിവരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!