ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു.
കൊയിലാണ്ടി അരിക്കുളം റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. മരുതൂര്‍ സ്വദേശിനിയായ കല്ല്യാണി കുട്ടി ബ്രാഹ്മണിയമ്മ യാണ് മരിച്ചത്. ബുധനായാഴ്ച രാവിലെ പതിനെന്ന് മണിയോടെയാണ് സംഭവം.
വൈദ്യറങ്ങാടി നായാടന്‍ പുഴയ്ക്ക് സമീപം പമ്പ് ഹൗസിനും സമീപത്ത് വെച്ചാണ് പരിക്കേല്‍ക്കുന്നത്. അരിക്കുളം ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തെക്ക് ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി മണ്ണ് കൊണ്ട് വരുന്ന ലോറിയുടെ ഇടതുഭാഗത്തെ ടയറാണ് ഊരി തെറിച്ചത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കയെ ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. പരേതനായ തെക്കെ മഠത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ ഭാര്യയാണ് കല്ല്യാണി കുട്ടി ബ്രാഹ്മണിയമ്മ. മകന്‍: രാജ്കുമാര്‍. മരുമകള്‍: ശ്രീജ.