സായി തലശ്ശേരി കേന്ദ്രത്തിലേക്ക് വോളീബോള്‍ കായിക താരങ്ങളെ തേടുന്നു
അന്തര്‍ ദേശീയ, ദേശീയ കായിക താരങ്ങളെ വാര്‍ത്തെടുത്ത സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തലശ്ശേരി കേന്ദ്രത്തിലേക്ക് പരിശീലനത്തിനായി വോളിബോള്‍ കായിക ഇനത്തിലേക്ക് (12 മുതല്‍ 16) വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ റസിഡന്‍ഷ്യല്‍ സ്കീമിലേക്ക് തിരഞ്ഞെടുക്കുന്നു. ദേശീയ, സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്ക് മുന്‍ഗണന.
വോളിബോള്‍ കളി അറിയില്ലെങ്കിലും 170 സെന്റീ മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവര് ജനന തീയതി, ആധാര്‍ കാര്‍ഡ്, കായിക നേട്ടങ്ങള്‍ (ഉണ്ടെങ്കില്‍) എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ (ഒറിജിനലും, പകര്‍പ്പും), പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 2ഏണ്ണം, മെഡിക്കല്‍ ഫിറ്റ്നസ് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് കിറ്റ് മുതലായവ സഹിതം 2023 ആഗസ്റ്റ് 20 ന് രാവിലെ 9 മണിക്ക് മുന്‍പായി തലശ്ശേരി സായി സെന്‍ട്രല്‍ എത്തിച്ചേരേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 81 24 62 62 17, 89 21 15 89 52, ഓഫീസ് നമ്പര്‍ 0490 232 4900 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.









