പി. വി. ഷൈമയുടെ ഉള്ളുരുക്കങ്ങള്‍ കവിതാ സമാഹാരം പ്രകാശനം ചെയ്തു
കൊയിലാണ്ടി ആര്‍ട്‌സ് കോളേജില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ കവിയും കഥാകാരനുമായ പ്രൊഫ. കല്‍പ്പറ്റ നാരായണന്‍ കഥാകൃത്തും കവിയുമായ സത്യചന്ദ്രന്‍ പൊയില്‍കാവിന് ആദ്യ പ്രതി നല്‍കി കൊണ്ട് പി. വി. ഷൈമ യുടെ ‘ഉള്ളുരുക്കങ്ങള്‍ ‘ കവിതാസമാഹാരം പ്രകാശനം ചെയ്തു.
കൊയിലാണ്ടി ആര്‍ട്‌സ് കോളേജിന്റെ സ്ഥാപകനും അധ്യാപകനുമായ രാജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ റിട്ടയെര്‍ഡ് പ്രൊഫസറും കഥാകാരനുമായ അബൂബക്കര്‍ കാപ്പാട്, റിട്ടയെര്‍ഡ് പ്രിന്‍സിപ്പലും സംഗീതഞ്ജനുമായ പീതാംബരന്‍ മാസ്റ്റര്‍, കവയത്രി ഹീര വടകര, നഗരസഭ കൗണ്‍സിലര്‍ എ. ലളിത , കവി രാധാകൃഷ്ണന്‍ എടച്ചേരി എന്നിവര്‍ സന്നിഹിതരായിരുന്നു.
ആര്‍ട്‌സ് കോളേജിന്റെ മാനേജര്‍ മനോജ് മാസ്റ്റര്‍, മധുസൂദനന്‍ മാസ്റ്റര്‍ ഭാരതാഞ്ജലി, കലാകാരനായ രസിത് ലാല്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ മണ്‍ചിത്ര രചനയില്‍ വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹനായ സുരേഷ് ഉണ്ണി മാഷിനെ ചടങ്ങില്‍ ആദരിച്ചു.
ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശ്രുതി വൈശാഖ്, കവയത്രി ബിന്ദു പ്രദീപ്, മാധ്യമ പ്രവര്‍ത്തകന്‍ കുഞ്ഞബ്ദുള്ള വാളൂര്‍, സാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
S. A. R. B. T. M govt കോളേജ്, മുച്ചുകുന്ന് 1988-90 ബാച്ചില്‍ പഠിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സാഫല്യം ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ ജോയിന്റ് സെക്രട്ടറി സുനന്ദ സ്വാഗതവും അശോക് അക്ഷയ നന്ദിയും പറഞ്ഞു.





