സ്പോട്ട് അഡിഷൻ
വടകര മോഡൽ പോളിടെക്നിക് കോളേജിൽ ബയോ- മെഡിക്കൽ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്ട് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്ട് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ രണ്ടാം വർഷ ഡിപ്ലോമ (ലാറ്ററൽ എൻട്രി) കോഴ്‌സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിൽ പ്രവേശനത്തിനായി വെസ്റ്റ് ഹിൽ ഗവ. പോളിടെക്നിക് കോളേജിൽ ആഗസ്റ്റ് 17 മുതൽ സ്പോട്ട് അഡിഷൻ നടത്തുന്നു.
അഡ്മിഷൻ ഷെഡ്യൂൾ ലഭിക്കാനായി www.polyadmission.org എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യാത്തവർ ഇതേ വെബ്‌സൈറ്റ് വഴി ഉടൻ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0496 2524920





