ഡി വൈ എഫ് ഐ സെക്കുലർ സ്ട്രീറ്റുകൾ സംഘടിപ്പിച്ചു
കൊയിലാണ്ടി: സ്വാത്രന്ത്ര്യ ദിനത്തിൽ ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ സെക്കുലർ സ്ട്രീറ്റുകൾ സംഘടിപ്പിച്ചു.
നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്ന പരേഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് പുതിയ ബസ്റ്റാൻഡിൽ സമാപിച്ചു. സമാപന പൊതുയോഗം ഡി വൈ എഫ് ഐ മുൻ സംസ്ഥാനകമ്മറ്റി അംഗം എ. എം. റഷീദ് ഉദ്ഘാടനം ചെയ്തു.
കർഷക സംഘം കേന്ദ്രകമ്മറ്റി അംഗം പി. വിശ്വൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ. കെ. സതീഷ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് സ്വാഗതവും, ബ്ലോക്ക് ട്രഷറർ പി. വി. അനുഷ നന്ദിയും പറഞ്ഞു. ദിനൂപ് സി. കെ., സി. ബിജോയ്, പ്രദീപ് ടി. കെ., കെ അഭിനീഷ് , റിബിൻ കൃഷ്ണ, വി. എം. അജീഷ് എന്നിവർ നേതൃത്വം നല്കി.





