ഭരണഘടനയുടെ ആമുഖം അനാഛാദനം ചെയ്തുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷം
മേപ്പയ്യൂർ : മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൻ്റെ സ്വാതന്ത്ര്യ ദിന ആഘോഷം വേറിട്ട അനുഭവമായി. സ്കൂൾചുമരിൽ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖം സ്കൂൾ പി ടി എ പ്രസിഡണ്ട് എം. എം. ബാബു അനാച്ഛാദനം ചെയ്തു.
ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം. സക്കീർ നേതൃത്വം നൽകി. സ്കൂൾ എസ്എംസി കൺവീനർ പി. കെ. ഗോപി ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ഹൈസ്കൂൾ എച്ച് എം സന്തോഷ് സ്വാഗതവും, സോഷ്യൽസയൻസ് ക്ലബ്ബ് കൺവീനർ അനിത നന്ദിയും പറഞ്ഞു.