ഏകദിന രാമായണ പാരായണ യജ്ഞം നടത്തി
മേപ്പയൂർ: ശ്രീകണ്oമനശാലാ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഏകദിന രാമായണ പാരായണ യജ്ഞം നടത്തി. മേൽശാന്തി മൊളേരി ഇല്ലത്ത് സന്ദീപ് നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അധ്യാത്മരാമായണം ഒറ്റ ദിവസം കൊണ്ട് പൂർണ്ണമായി പാരായണം ചെയ്ത പരിപാടിയിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.
തെക്കുമ്പാട്ട് രാജൻ, എ എം ഗോവിന്ദൻ, ടി നാരായണൻ, പി ജയാനന്ദൻ, യശോദ മാരസ്യാർ തീർത്ഥം എന്നിവർ നേതൃത്വം നൽകി.
രാമായണ പ്രശ്നോത്തരിയിൽ മുതിർന്നവരുടെ വിഭാഗത്തിൽ ഷാനി ദേവദാസ് തച്ചൂടയും കുട്ടികളുടെ വിഭാഗത്തിൽ ഡി.എസ് വൈഗാലക്ഷ്മിയും ഒന്നാം സ്ഥാനം നേടി.