‘മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു
മേപ്പയൂർ ഗ്രാമപഞ്ചായത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം – ആസാദി കാ അമൃത് മഹോത്സാവത്തിന്റെ സമാപനത്തിന്റെ ഭാഗമായി ‘മേരി മാട്ടി മേരാ ദേശ്’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ ഭാഗമായി പുതിയെടുത്ത് കുന്ന് കോളനിയിൽ 75 ലധികം തൈകൾ നട്ട് അമൃത് വാടിക നിർമ്മിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് കെ.ടി.രാജൻ വൃക്ഷതൈ നട്ട് നിർവഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ.പി പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പഞ്ചായത്തംഗം ശ്രീനിലയം വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പ്രസീത.കെ.എം, കൃഷി ഓഫീസർ അപർണ്ണ, കൃഷി അസിസ്റ്റൻ്റ് സുശേണൻ, എം.ജി.എൻ.ആർ.ഇ.ജി.എസ് എ.ഇ മുഹമ്മദ് റാഫി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
തൊഴിലുറപ്പ് ജീവനക്കാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റു സന്നദ്ധ സഘടന പ്രവർത്തകരുടെയും പങ്കാളിത്തത്തോടെയാണ് പരിപാടികൾ സഘടിപ്പിച്ചത്. ചടങ്ങിൽ വാർഡ് മെമ്പർ വി.പി ബിജു സ്വാഗതവും പി.പ്രശാന്ത് നന്ദിയും പറഞ്ഞു.








