മദ്യനയം തിരുത്തുക, ലഹരി മാഫിയയെ തുരത്തുക ജനകീയ പ്രതിരോധം ആഗസ്ത് 17 ന്
കൊയിലാണ്ടി: കേരളത്തിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കുട്ടികളിലും യുവാക്കളിലും ലഹരി ഉപയോഗം വര്‍ദ്ദിക്കുന്നതില്‍ ലഹരി മാഫിയകളുടെ സ്വാധീനം വ്യക്തമായി കൊണ്ടിരിക്കുന്ന അത്യന്തം അപകടകരമായ ഘട്ടത്തില്‍ മദ്യം സംസ്ഥാനത്ത്‌സുലഭമായി ലഭ്യമാക്കുന്ന സര്‍ക്കാറിന്റെ മദ്യനയം തിരുത്തണമെന്നും കൊയിലാണ്ടി പട്ടണത്തില്‍ ലഹരി വ്യാപാരം കൂടി കൊണ്ടിരിക്കുന്നതിന് പിന്നിലുള്ള ലഹരി മാഫിയയെ തുരത്തണമെന്നും ആവശ്യപ്പെട്ട് ലഹരി വിരുദ്ധ ജനകീയ സമതി ഓഗസ്റ്റ് 17 ന് വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം ഡോ. എം. പി. അബ്ദുസമദ് സമദാനി എം. പി. ഉദ്ഘാടന ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മദ്യനിരോധനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന സര്‍ക്കാര്‍ റദ്ദ് ചെയ്ത അധികാരം പുനസ്ഥാപിക്കുക, സ്‌കൂള്‍ കോളേജ് പാഠപുസ്തകങ്ങളില്‍ ലഹരിക്കെതിരെയുള്ള പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള മദ്യ നിരോധന സമിതി നടത്തുന്ന അനിശ്ചി കാല സത്യാഗ്രഹത്തിലെ സമര നായകരായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെയും സഹധര്‍മ്മിണി ഇ. പത്മിനിടിച്ചറെയും പരിപാടിയില്‍ കൊയിലാണ്ടിയിലെ മദ്യവിരുദ്ധ പൗര സമൂഹത്തിന് വേണ്ടി ആദരിക്കും.
വിവിധ മത സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ പ്രതിരോധ സമരത്തിന് പിന്തുണ അറിയിച്ച് കൊണ്ട് സംസാരിക്കും. ലഹരിവിരുദ്ധ ജനകീയവേദി ചെയര്‍മാനും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ വി. പി. ഇബ്രാഹിം കുട്ടി അധ്യക്ഷനാകും.
വാര്‍ത്താ സമ്മേളനത്തില്‍
വി. പി. ഇബ്രാഹിം കുട്ടി (മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ചെയര്‍മാന്‍ ലഹരിവിരുദ്ധ ജനകീയവേദി), എ. അസീസ് (മുന്‍സിപ്പല്‍ കൗണ്‍സിലര്‍ , വൈസ് ചെയര്‍മാന്‍ ലഹരിവിരുദ്ധ ജനകീയ വേദി), ഹബീബ് മസ്ഊദ് ( ജന: കണ്‍വീനര്‍
ലഹരി വിരുദ്ധ ജനകീയ സമിതി), അന്‍സാര്‍ കൊല്ലം ( കണ്‍വീനര്‍ ലഹരി വിരുദ്ധ ജനകീയവേദി) പി. കെ. അബ്ദുല്ല ,നൗഫല്‍ സറാമ്പി, അമീര്‍ എ. എം. എന്നിവ പങ്കെടുത്തു.