മേരി മാട്ടി മേരാ ദേശ് : വൃക്ഷതൈ നടീൽ പരിപാടി സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷ സമാപനത്തോടനുബന്ധിച്ചു പന്തലായനി ബ്ലോക്ക്‌ തല വൃക്ഷതൈ നടീൽ പരിപാടി സംഘടിപ്പിച്ചു. മഹാത്മാ പഠന കേന്ദ്രം, കെ പി എം എച്ച് എസ് എസ് അരിക്കുളം എന്നിവരുടെ സഹകരണത്തോടെയാണ് മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചത്.

അരിക്കുളം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജിഷ് കുമാർ വൃക്ഷതൈ നട്ടു പരിപാടി ഉദ്ഘാടനം ചെയ്തു. കെ പി എം എച്ച് എസ് എസ് എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി പഞ്ച് പ്രാൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദിലീപ്, നെഹ്‌റു യുവകേന്ദ്ര പന്തലായനി ബ്ലോക്ക്‌ കോർഡിനേറ്റർ അജയ്‌ദാസ്, മഹാത്മാ പഠന കേന്ദ്രം സെക്രട്ടറി സുനിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!